തൃപ്പൂണിത്തുറ: നഗരസഭയുടെ തൊട്ടടുത്തുള്ള കാനകളിൽ മലിനജലം കെട്ടിക്കിടക്കുന്നത് നിത്യസംഭവമാകുന്നു. നഗരസഭയിലെ ശുചീകരണ തൊഴിലാളികൾ 10 മണി കഴിഞ്ഞേ ഈ ഭാഗത്ത് വരൂ. അതുവരെ അഴുക്കുചാലുകളിൽ നിന്ന് പുറത്തേയ്ക്കു വമിക്കുന്ന ദുർഗന്ധം അസഹനീയമാണ്. അതുകൊണ്ട് കാന വൃത്തിയാക്കുന്നത് സമീപത്തെ കടയിൽ ജോലി ചെയ്യുന്ന തൊഴിലാളിയാണ്. രാത്രികാലങ്ങളിൽ മദ്യപർ ഒഴിഞ്ഞ മദ്യക്കുപ്പികൾ വലിച്ചെറിയുന്നതും ഈ കാനയിലേക്ക് തന്നെയാണ്. ഇതാണ് മലിനജലം കെട്ടിക്കിടക്കാൻ കാരണം.