പെരുമ്പാവൂർ: നാരായണ ഗുരുകുലം അദ്ധ്യക്ഷൻ ഗുരു മുനിനാരായണപ്രസാദിന്റെ ശതാഭിഷേക ആഘോഷത്തിന്റെ ഭാഗമായി നാരായണ ഗുരുകുലം സ്റ്റഡി സർക്കിളിന്റെ ജില്ലാതല ഉദ്ഘാടനം 10ന് മലയാറ്റൂർ നാരായണ ഗുരുകുലത്തിൽ നടക്കും. രാവിലെ 9.30ന് സമ്മേളനം ആലുവ അദ്വൈതാശ്രമം സെക്രട്ടറി സ്വാമി ശിവസ്വരൂപാനന്ദ ഉദ്ഘാടനം ചെയ്യും. ഡോ. എം.വി. നടേശൻ അദ്ധ്യക്ഷത വഹിക്കും.

സ്വാമി ശിവദാസ് (നാരായണ ഗുരുകുലം, മലയാറ്റൂർ) പ്രവചനവും സി.എച്ച്. മുസ്തഫ മൗലവി മുഖ്യപ്രഭാഷണവും സ്വാമി വർഗീസ് (നാരായണ ഗുരുകുലം, ഇടപ്പള്ളി), സ്വാമിനി ജ്യോതിർമയി ഭാരതി (മംഗളഭാരതി ആശ്രമം, തോട്ടുവ) എന്നിവർ അനുഗ്രഹ പ്രഭാഷണവും നടത്തും.