നെടുമ്പാശേരി: ചെങ്ങമനാട് ഗ്രാമപഞ്ചായത്തും ചെങ്ങമനാട് സാമൂഹികാരോഗ്യകേന്ദ്രവും സംയുക്തമായി മെഗാ കൊവിഡ് വാക്‌സിനേഷൻ ക്യാമ്പ് സംഘടിപ്പിക്കും. 5,6 വാർഡുകളിലുള്ളവർക്ക് നാളെ പറമ്പയം അൽമദീന ഓഡിറ്റോറിയം, 7,8 വാർഡുകളിലുള്ളവർക്ക് 16ന് കപ്രശേരി ഗവ. എൽ.പി സ്‌കൂൾ, 9,10 വാർഡുകളിലുള്ളവർക്ക് 20ന് നെടുവന്നൂർ സെന്റ് മേരീസ് പാരിഷ്ഹാൾ എന്നിവിടങ്ങളിലാണ് ക്യാമ്പ്. രാവിലെ ഒമ്പതുമുതൽ നാല് മണിവരെയാണ് ക്യാമ്പ്. ആധാർ കാർഡ്, മൊബൈൽഫോൺനമ്പർ എന്നിവ വേണം. 45 വയസിന് മുകളിൽ പ്രായമുള്ള എല്ലാവർക്കും വാക്‌സിൻ സ്വീകരിക്കാം.