ആലുവ: എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷ എഴുതുന്ന വിദ്യാർത്ഥികൾക്കായി പേടിയില്ലാതെ പരീക്ഷയെ നേരിടുന്നതിനായി കുട്ടമശേരി ഡോ. അംബേദ്കർ സ്മാരക ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ കൗൺസലിംഗ് ക്ലാസ് സംഘടിപ്പിച്ചു. താലൂക്ക് ലൈബ്രറി കൗൺസിൽ അംഗം പി.ഐ. സമീരണൻ ഉദ്ഘാടനം ചെയ്തു. അൻസില അസീസ് ക്ലാസെടുത്തു. കെ.എം. അബ്ദുൽ സമദ്, പി.ഇ. സുധാകരൻ എന്നിവർ സംസാരിച്ചു.