കൊച്ചി: ഝാൻസി റെയിൽവേ സ്റ്റേഷനിൽ മലയാളികളുൾപ്പെടെ നാല് കന്യാസ്ത്രീകൾ എ.ബി.വി.പി പ്രവർത്തകരാൽ ആക്രമിക്കപ്പെട്ടതിലും പൊലീസും ഉത്തർപ്രദേശ് ഭരണകൂടവും അവലംബിക്കുന്ന നിരുത്തവാദപരമായ നിലപാടുകളിലും പ്രതിഷേധിച്ച് ജോയിന്റ് ക്രിസ്ത്യൻ കൗൺസിലിന്റെ ആഭിമുഖ്യത്തിൽ സാമൂഹിക സംഘടനകൾ ഈമാസം 11ന് ഉച്ചകഴിഞ്ഞ് 3 ന് കച്ചേരിപ്പടി ഗാന്ധിസ്‌ക്വയറിൽ പ്രതിഷേധസംഗമം നടത്തും. ജസ്റ്റിസ് പി കെ ഷംസുദ്ദീൻ ഉദ്ഘാടനം ചെയ്യുന്ന പരിപാടിയിൽ ഫെലിക്‌സ് ജെ പുല്ലൂടൻ അദ്ധ്യക്ഷനായിരിക്കും.