ആലുവ: ബി.എം.എസ് ആലപ്പുഴ ജില്ലാ പ്രസിഡന്റും കെ.എസ്.ടി എംപ്‌ളോയീസ് സംഘ് (ബി.എം.എസ്) സംസ്ഥാന ഖജാൻജിയുമായിരുന്ന ടി.പി. വിജയൻ അനുസ്മരണയോഗം നടന്നു. കെ.എസ്.ടി.ഇ.എസ് ജില്ലാ വർക്കിംഗ് പ്രസിഡന്റ ടി.ജി. അജികുമാർ അദ്ധ്യക്ഷത വഹിച്ചു. ബി.എം.എസ് ജില്ലാ ജോയിന്റ് സെക്രട്ടറി വി.കെ. അനിൽകുമാർ അനുസ്മരണ പ്രഭാഷണം നടത്തി. കെ.എസ്.ടി.ഇ.എസ് സംസ്ഥാന സെക്രട്ടറി എ.എസ്. അനിൽകുമാർ, അനൂബ്, പി.വി. സതീഷ്, ജി. മുരളികൃഷ്ണൻ എന്നിവർ സംസാരിച്ചു.