ആലുവ: കൊവിഡ് രോഗബാധിതരുടെ എണ്ണം വർദ്ധിക്കുന്ന സാഹചര്യത്തിൽ നിയന്ത്രണങ്ങളും നിർദ്ദേശങ്ങളും കർശനനമായി നടപ്പാക്കുമെന്ന് ജില്ലാ പൊലീസ് മേധാവി കെ. കാർത്തിക് പറഞ്ഞു. ഇതുസംബന്ധിച്ച് എല്ലാ സ്റ്റേഷൻ ഹൗസ് ഓഫീസർമാർക്കും സബ്ഡിവിഷണൽ ഓഫീസർമാർക്കും നിർദ്ദേശം നൽകി. മാസ്‌ക് കൃത്യമായി ധരിക്കൽ, സാമൂഹികഅകലം പാലിക്കൽ എന്നിവ ഉൾപ്പെടെയുള്ള നിയന്ത്രണങ്ങൾ കർശനമാക്കും. ലംഘിക്കുന്നവർക്കെതിരെ ശക്തമായ നടപടിയെടുക്കും.