കൊച്ചി: സംസ്ഥാനത്തെ എല്ലാ ആയുർവേദ ഡിസ്പെൻസറികളിലും ആയുർവേദ തെറാപ്പിസ്റ്റുകളുടെ തസ്തിക സൃഷ്‌ടിക്കണമെന്ന് കേരള ഗവ.ആയുർവേദ തെറാപ്പിസ്റ്റ് അസോസിയേഷൻ സംസ്ഥാന സമ്മേളനം ആവശ്യപ്പെട്ടു. സംസ്ഥാന രക്ഷാധികാരി എൻ.പി.രഞ്ജിത് ഉദ്ഘാടനം ചെയ്തു. എം.ടി.സജിത്‌കുമാർ,ജോബിൻസ് അബ്രഹാം,കെ.മനോഹരൻ,കെ.ജലീൽ,എന്നിവർ സംസാരിച്ചു. ഭാരവാഹികളായി എം.ടി.സജിത്‌കുമാർ പ്രസിഡന്റ്,ജോബിൻസ് അബ്രഹാം സെക്രട്ടറി,ശ്രീനാഥ് എസ്.ട്രഷറർ എന്നിവരെ തിരഞ്ഞെടുത്തു.