bpcl
റിഫൈനറി തൊഴിലാളികളുടെ നൂറ്റിഒന്നാം ദിവസത്തെ സമരം

അമ്പലമുഗൾ: ബി.പി.സി.എൽ വില്പനയ്‌ക്കെതിരെയും മ​റ്റു പൊതുമേഖലാ എണ്ണ കമ്പനികൾക്ക് സമാനമായ ശമ്പള പരിഷ്‌ക്കരണത്തിനുമായി കൊച്ചി റിഫൈനറി തൊഴിലാളികൾ ആരംഭിച്ച സമരം നൂറ് ദിവസം പിന്നിട്ടു.

ദീർഘകാല കരാറിന്റെ കാലാവധി കഴിഞ്ഞ് 3 വർഷങ്ങൾ പിന്നിട്ടിട്ടും കൊച്ചി റിഫൈനറി തൊഴിലാളികൾക്ക് ശമ്പളപരിഷ്‌ക്കരണം നൽകിയിട്ടില്ലെന്നാണ് പരാതി. സ്വകാര്യവത്ക്കരണ അജണ്ടകൾ ദീർഘകാലകരാറിൽ ഉൾപ്പെടുത്തിയാണ് തൊഴിലാളികളുടെ ശബളപരിഷ്‌ക്കരണത്തെ അട്ടിമറിക്കുന്നതെന്ന് തൊഴിലാളികൾ പറയുന്നു. കേന്ദ്ര സർക്കാരിന്റെയും, മാനേജ്‌മെന്റിന്റേയും നയങ്ങൾക്കെതിരെ റിഫൈനറി തൊഴിലാളികൾ നടത്തി വന്ന നില്പ് സമരത്തിന്റെ 101-ാം ദിവസത്തെ പരിപാടികൾ സി.ഐ.ടി.യു ജില്ലാ ജോ.സെക്രട്ടറി എം.ജി. അജി ഉദ്ഘാടനം ചെയ്തു. എസ്. സഞ്ജയ്, അഭിലാഷ് സോളമൻ, പ്രശാന്ത്. എസ്, കെ.ജെ. അലോഷ്യസ്, ടി. സുനിൽകുമാർ എന്നിവർ സംസാരിച്ചു.