കൊച്ചി: കേരളത്തിലെ എല്ലാ വിഭാഗം കലാകാരൻമാരെയും ഒരുമിപ്പിച്ചുകൊണ്ട് സ്റ്റീഫൻ ദേവസിയുടെ നേതൃത്വത്തിൽ തുടങ്ങിയ കെ.എ.എഫ് (കേരള ആർട്ടിസ്റ്റ് ഫ്രറ്റേണിറ്റി )എന്ന സംഘടനയുടെ ഒന്നാം വാർഷികം ആഘോഷിച്ചു. സിനിമാസംഗീത സംവിധാന രംഗത്ത് 40 വർഷം പൂർത്തിയാക്കിയ ജെറി അമൽദേവ്, ദാദാ സാഹേബ് ഫാൽക്കേ അവാർഡ് നേടിയ ദീപക് ദേവ്, തുള്ളൽ ആചാര്യനായ കലാമണ്ഡലം പ്രഭാകരൻ എന്നിവരെ ചടങ്ങിൽ ആദരിച്ചു. കലാകാരൻമാരുടെ വിധവകൾക്ക് ധനസഹായം നൽകി. രമേശ് പിഷാരടി, ഗിന്നസ് പക്രു, ബിജിബാൽ എന്നിവർ മുഖ്യാതിഥികളായി.