കുറുപ്പംപടി: എസ്.എൻ.ഡി.പി യോഗം 898 -ാം നമ്പർ കുറുപ്പംപടി ശാഖയിലെ ഗുരുമണ്ഡപത്തിൽ ചതയദിന ദീപാരാധന നടത്തി. മേൽശാന്തി ബാബുരാജ് ശാന്തി മുഖ്യകാർമികത്വം വഹിച്ചു. ചടങ്ങുകൾക്ക് ശാഖായോഗം പ്രസിഡന്റ് ബിനോയ് എൻ. ശ്രീധർ, സെക്രട്ടറി സുരേഷ്‌കുമാർ പി.ബി തുടങ്ങിയവർ നേതൃത്വം നൽകി.