അങ്കമാലി: കേരള സ്‌റ്റേറ്റ് സർവീസ് പെൻഷനേഴ്‌സ് യൂണിയൻ തുറവൂർ യൂണിറ്റ് വാർഷിക സമ്മേളനം തുറവൂർ പഞ്ചായത്ത് പ്രസിഡന്റ് ജിനി രാജീവ് ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് വി.വി. ഔസേഫ് അദ്ധ്യക്ഷത വഹിച്ചു. ഫാ. ജോസ് ഒഴലക്കാട്ട് അനുഗ്രഹ പ്രഭാഷണം നടത്തി.പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എം.പി. മാർട്ടിൻ സാന്ത്വന പെൻഷൻ വിതരണം ചെയ്തു. ജില്ലാ വൈസ്
പ്രസിഡന്റ് ബി.വി. അഗസ്റ്റിൻ മുഖ്യപ്രഭാഷണം നടത്തി. പുതിയ അംഗങ്ങൾക്ക് മെമ്പർഷിപ്പ് വിതരണം
ചെയ്തു. എം.ടി. ജോർജ്, എം.കെ. ജോസഫ്, എം.ടി. ഷൈനി, കെ.പി. വർഗീസ്, എ.പി. വർഗീസ്, കെ.കെ. മാധവി വാരസ്യാർ തുടങ്ങിയവർ പ്രസംഗിച്ചു. ഭാരവാഹികളായി വി.വി. ഔസേഫ് (പ്രസിഡന്റ്), കെ.കെ. മാധവി വാരസ്യാർ (സെക്രട്ടറി), എം.ടി. ജോർജ്(ഖജാൻജി) എന്നിവരെ തിരഞ്ഞെടുത്തു.