പിറവം: കായനാട് ഓണശേരിക്കടവ് കവലയിലെ വൈദ്യുത പോസ്റ്റിൽ ഇലക്ട്രിസിറ്റി ബോർഡ് സ്ഥാപിച്ചിരിക്കുന്ന ഫ്യൂസിൽ അപകടം പതിയിരിക്കുന്നു. കൊച്ചുകുട്ടികൾക്ക് പോലും കൈയെത്തുന്ന നിലയിലാണ് ഫ്യൂസ് സ്ഥാപിച്ചിരിക്കുന്നത്. ഒരു കമ്പിയിൽ കനംകുറഞ്ഞ പ്ലാസ്റ്റിക് പൈപ്പുപയോഗിച്ചാണ് ദിവസവും ഫ്യൂസ് കുത്തുന്നത്. പരിസരവാസിയായ വൃദ്ധനെ കഴിഞ്ഞദിവസം ഫ്യൂസ് കുത്തുന്നതിനിടെ ഷോക്കടിച്ചതായി നാട്ടുകാർ പറഞ്ഞു. ഫ്യൂസ് പൊട്ടിപ്പോയത് മാറ്റിവയ്ക്കണമെന്ന് പലവട്ടം പരാതിപ്പെട്ടിട്ടും അധികൃതർ അനാസ്ഥ കാട്ടുന്നതായി പരിസരവാസികൾ പറയുന്നു.