കോലഞ്ചേരി: പുത്തൻകുരിശിലും ചൂണ്ടിയുടെ പരിസരങ്ങളിലും തെരുവുനായ ആക്രമണത്തിൽ സ്ത്രീയുൾപ്പടെയുള്ള 2 പേർക്ക് കടിയേ​റ്റു. പോളിംഗ് ദിവസം പുത്തൻകുരിശ് സ്വദേശി ചിറപ്പാട്ട് ജോസിന് തെരുവ് നായയുടെ കടിയേറ്റിരുന്നു. നിരവധി മൃഗങ്ങൾക്കും കടിയേ​റ്റിട്ടുണ്ട്. കൂട്ടമായെത്തുന്ന തെരുവ് നായ്ക്കൾ വളർത്തുമൃഗങ്ങളെ ആക്രമിക്കുന്നതുമായി മീമ്പാറ, കുറിഞ്ഞി ഭാഗങ്ങളിലും പരാതി ഉയരുന്നുണ്ട്. അധികൃതർ അടിയന്തര പരിഹാരമുണ്ടാക്കണമെന്നാണ് ആവശ്യം.