swapna-sandeep

കൊച്ചി: സ്വർണക്കടത്തുമായി ബന്ധപ്പെട്ട് ഇ.ഡി രജിസ്റ്റർ ചെയ്ത കേസിൽ ജാമ്യം തേടി സന്ദീപ് നായർ നൽകിയ ഹർജി പരിഗണിക്കുന്നത് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി ഏപ്രിൽ 13ലേക്ക് മാറ്റി.കോഫെപോസ നിയമപ്രകാരം കരുതൽ തടവിൽ കഴിയുന്ന സന്ദീപിന് നയതന്ത്ര ചാനൽ വഴിയുള്ള സ്വർണക്കടത്ത് കേസിലും, കസ്റ്റംസ് കേസിലും, എൻ.ഐ.എ കേസിലും ബന്ധപ്പെട്ട കോടതികൾ ജാമ്യം അനുവദിച്ചിരുന്നു. ഇ.ഡിയുടെ കേസിൽ മാത്രമാണ് ജാമ്യം ലഭിക്കാനുള്ളത്. എൻ.ഐ.എയുടെ കേസിൽ സന്ദീപിനെ മാപ്പുസാക്ഷിയാക്കിയിട്ടുണ്ട്. ഇതിനിടെ, സ്വർണക്കടത്തു കേസിൽ മുഖ്യമന്ത്രിയുടെ പേരു പറയാൻ ഇ.ഡി ഉദ്യോഗസ്ഥർ നിർബന്ധിച്ചെന്നാരോപിച്ച് സന്ദീപ് കോടതിക്ക് കത്തെഴുതിയിരുന്നു. സന്ദീപിന്റെ ഇൗ പരാതിയിൽ ഇ.ഡിക്കെതിരെ ക്രൈംബ്രാഞ്ച് കേസെടുത്തത് ഹൈക്കോടതിയുടെ പരിഗണനയിലാണ്.