പറവൂർ: പെരുവാരം മഹാദേവ ക്ഷേത്രത്തിൽ മഹോത്സവത്തിന് ഇന്ന് രാത്രി എട്ടിന് ക്ഷേത്രം തന്ത്രി വേഴപ്പറമ്പ് മനയ്ക്കൽ ദാമോദരൻ നമ്പൂതിരിപ്പാടിന്റെ കാർമികത്വത്തിൽ കൊടിയേറും. നാളെ രാവിലെ 6.30ന് പുരാണപാരായണം, 11.30ന് ഉത്സവബലിദർശനം, 5.30ന് കാഴ്ചശ്രീബലി, 7ന് നൃത്തസന്ധ്യ. 11ന് വൈകിട്ട് 5.30ന് കാഴ്ചശ്രീബലി, 6ന് ഭജനസന്ധ്യ, 7ന് നൃത്തം. 12ന് വൈകിട്ട് 5.30ന് കാഴ്ചശ്രീബലി, 6.30ന് പുല്ലാങ്കുഴൽ ഫ്യൂഷൻ, 8ന് കഥകളി. 13ന് വൈകിട്ട് 5.30ന് കാഴ്ചശ്രീബലി, 6ന് ഡാൻസ്, 7ന് മേജർസെറ്റ് കഥകളി. 14ന് വൈകിട്ട് 5.30ന് കാഴ്ചശ്രീബലി, 6ന് ചാക്യാർകൂത്ത്, 7ന് സോപാനനൃത്തലയം. 15ന് വൈകിട്ട് 5.30ന് കാഴ്ചശ്രീബലി, 6ന് സംഗീതക്കച്ചേരി, 8ന് ഭക്തിഗാനമേള. 16ന് രാവിലെ 10ന് ഓട്ടൻതുള്ളൽ, 11.30ന് ഉത്സവബലിദർശനം, 5.30ന് കാഴ്ചശ്രീബലി, സ്പെഷൽ പഞ്ചാരിമേളം, 6.30ന് മോഹനിയാട്ടം.17ന് രാവിലെ 8ന് കാഴ്ചശ്രീബലി നാദസ്വരം, ചെണ്ടമേളം, 5ന് കാഴ്ചശ്രീബലി, നാദസ്വരം, മേജർസെറ്റ് പഞ്ചവാദ്യം, മേജർസെറ്റ് പഞ്ചാരിമേളം, സേവ. 18ന് വൈകിട്ട് 6ന് കൊടിയിറക്ക്, കൊടിക്കൽപറ, ആറാട്ടുപുറപ്പാട്, ആറാട്ടുവരവ്, സ്പെഷ്യൽ നാദസ്വരം, പഞ്ചവാദ്യം, പാണ്ടിമേളം, എതിരേൽപ്പ്, ഇറക്കിപ്പൂജ, അകത്തേക്ക് എഴുന്നള്ളിപ്പ്.