കൊച്ചി: കോവാക്‌സിൻ ആദ്യ ഡോസ് സ്വീകരിച്ചവർ രണ്ടാം ഡോസിനായി ശനി, ഞായർ ദിവസങ്ങളിൽ മാത്രം തിരഞ്ഞെടുക്കപ്പെട്ട ആശുപത്രികളെ സമീപിക്കണമെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു. അങ്കമാലി, പെരുമ്പാവൂർ, പിറവം, കോതമംഗലം, പറവൂർ, തൃപ്പൂണിത്തുറ, മൂവാറ്റുപുഴ താലൂക്ക് ആശുപത്രികളിലും ഗവൺമെന്റ് മഹാരാജാസ് ആശുപത്രി കരുവേലിപ്പടി, പി.വി.എസ് കലൂർ, ആലുവ ജില്ല ആശുപത്രി , സി.എച്ച്.സി ഇടപ്പള്ളി, കിൻഡർ ആശുപത്രി എന്നിവിടങ്ങളിലാണ് കോവാക്‌സിൻ രണ്ടാം ഡോസ് സ്വീകരിക്കാൻ സൗകര്യമുള്ളത്.