കോലഞ്ചേരി: പുത്തൻകുരിശ് പഞ്ചായത്തിൽ റീബിൽഡ് കേരള പദ്ധതിയുടെ ഭാഗമായി കാവുംതാഴം മുതൽ പന്നിക്കുഴിവരെ റോഡ് നിർമ്മാണവുമായി ബന്ധപ്പെട്ട് 12 മുതൽ കോൺക്രീറ്റിംഗ് ജോലികൾ നടക്കുന്നതിനാൽ ഇതുവഴിയുള്ള ഗതാഗതത്തിന് നിയന്ത്റണമേർപ്പെടുത്തിയതായി എക്‌സിക്യുട്ടീവ് എൻജിനീയർ അറിയിച്ചു.