മൂവാറ്റുപുഴ: മാർച്ച് 30, 31 തീയതിയികളിൽ നടന്ന എൻ.എ.എ.സി അക്രഡിറ്റേഷൻ ആൻഡ് അസസ്‌മെന്റിൽ നിർമല കോളേജ് 3.73 പോയിന്റോടെ എ++ ഗ്രേഡ് നേടി. എൻ.എ.എ.സിൽ നിന്നും എത്തിയ വിദഗ്‌ദ്ധസമിതി അംഗങ്ങൾ കോളേജിന്റെ അക്കാഡമിക രീതികളേയും അദ്ധ്യാപന രീതിയും വിലയിരുത്തിയാണ് ഗ്രേഡ് നിശ്ചയിച്ചത്. 17 യു.ജി. പ്രോഗ്രാം 14 പി.ജി. പ്രോഗ്രാം, 7 ഡോക്ടറൽ പ്രോഗ്രാം എന്നിവയിൽ മൂവായിരത്തിൽപരം വിദ്യാർത്ഥികൾ പഠിക്കുന്ന നിർമല കോളേജിന് ഈ വർഷം എം.ജി.സർവകലാശാലയുടെ ഇന്റഗ്രേറ്റഡ് എം.എസ്.സി. കമ്പ്യൂട്ടർ സയൻസ് (ഡേറ്റാ സയൻസ്) എന്ന കോഴ്‌സ്‌കൂടി അനുവദിച്ചിട്ടുണ്ട്. കോളേജ് രക്ഷാധികാരി മാർ. ജോർജ് മഠത്തിക്കണ്ടത്തിൽ, മാനേജർ, ഡോ. ചെറിയാൻ കാഞ്ഞിരകൊമ്പിൽ ,പ്രിൻസിപ്പൽ ഡോ.തോമസ് കെ.വി, വൈസ് പ്രിൻസിപ്പൽ പ്രൊഫ. സജി ജോസഫ്, ഐ.ക്യു.എ.സി. കോർഡിനേറ്റർ ഡോ. സോണി കുര്യാക്കോസ് എന്നിവർ സംസാരിച്ചു.