കാലടി:മൊബൈൽ ടവറിലെ ബാറ്ററി മോഷ്ടിച്ച കേസിൽ ഒളിവിൽ കഴിഞ്ഞിരുന്ന നാല് പേരെ അയ്യമ്പുഴ പൊലീസ് അറസ്റ്റ് ചെയ്തു. ചൊവ്വര കടവിലാൻ വീട്ടിൽ നിസാർ (40), ആലുവ മാറമ്പിള്ളി ചാഴിക്കരി വീട്ടിൽ ഷാജി (42), കാഞ്ഞൂർ പാറപ്പുറം കൊല്ലാട്ട് വീട്ടിൽ നാസർ (49) എന്നിവർ മോഷണ കേസിലും പഴങ്ങനാട് പുളിമൂട്ടിൽ വീട്ടിൽ സലിം (48) മോഷണമുതൽ വാങ്ങിയ കേസിലുമാണ് അറസ്റ്റിലായത്. എൺപതിനായം രൂപ വിലവരുന്ന ബാറ്ററികളാണ് ഇവർ മോഷ്ടിച്ചത്. 2020 നവംബർ 27 നാണ് സംഭവം നടന്നതെന്ന് അയ്യമ്പുഴ പൊലീസ് പറഞ്ഞു. തൊടുപുഴയിൽ നിന്നാണ് ഇവരെ പിടികൂടിയത്. മോഷണ കേസിലെ പ്രതികളെ തൊടുപുഴ കോടതിയിലും മോഷണ മുതൽ വാങ്ങിയ കേസിലെ പ്രതിയെ പെരുമ്പാവൂർ കോടതിയിലും ഹാജരാക്കി. അയ്യമ്പുഴ എസ്ഐ ടി.ജി ദിലീപ്, എസ്.ഐ കെ.എ.പോളച്ചൻ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്.