prasannan

വൈപ്പിൻ: മദ്യലഹരിയിലുള്ള അടിപിടിക്കിടെ മകന്റെ വെട്ടേറ്റ് പിതാവ് മരിച്ചു. ഞാറക്കൽ പൊലീസ് സ്റ്റേഷന് കിഴക്ക് ഊറടക്കൽക്ഷേത്രത്തിന് തെക്കുവശം പീച്ചുള്ളിൽ പ്രസന്നൻ (57) ആണ് കൊല്ലപ്പെട്ടത്. ഇന്നലെ വൈകിട്ട് 5.15നാണ് സംഭവം. പരിക്കേറ്റ മകൻ ജയേഷ് എറണാകുളത്ത് ആശുപത്രിയിൽ ചികിത്സയിലാണ്. കുടുംബ പ്രശ്‌നമാണ് വഴക്കിനും കൊലപാതകത്തിനും കാരണമെന്ന് പൊലീസ് പറഞ്ഞു. പ്രസന്നൻ തെങ്ങുകയറ്റ തൊഴിലാളിയും മകൻ കൂലിപ്പണിക്കാരനുമാണ്. പ്രസന്നന്റെ മൃതദേഹം ഞാറക്കൽ ക്രിസ്തു ജയന്തി ആശുപത്രി മോർച്ചറിയിൽ. ഇരുവരും സ്ഥിരമായി മദ്യപിച്ച് വഴക്കിടാറുള്ളതായി പരിസരവാസികൾ പറഞ്ഞു. പ്രസന്നന്റെ ഭാര്യ: മാലതി. മറ്റുമക്കൾ: പ്രജീവ്, പ്രവീൺ, പ്രശോഭ്.