കൊച്ചി: ഇന്നലെ തുടക്കമിട്ട കൊവിഡ് വാക്‌സിനേഷൻ ഫോർട്ട്‌നൈറ്റിന്റെ ആദ്യ ദിനത്തിൽ ഏറ്റവും കൂടുതൽ പേർക്ക് കുത്തിവയ്പ്പെടുത്ത് ജില്ല റെക്കാഡിട്ടു. 175 കേന്ദ്രങ്ങളിലായി 25438 പേർക്കാണ് വാക്‌സിൻ നൽകിയത്. ഒരു ഒരു ദിവസത്തിൽതന്നെ 25000ത്തിലധികം പേർക്ക് വാക്‌സിൻ നൽകുന്ന ആദ്യ ജില്ലയാണ് എറണാകുളം. 106 സർക്കാർ കേന്ദ്രങ്ങളിലും 69 സ്വകാര്യ കേന്ദ്രങ്ങളിലുമായാണ് വാക്‌സിനേഷൻ നടന്നത്.ഇതുവരെ ജില്ലയിൽ 510201 പേരാണ് വാക്‌സിൻ സ്വീകരിച്ചിട്ടുള്ളത്. ഇതിൽ ആദ്യ ഡോസ് സ്വീകരിച്ചവർ 440691 പേരും രണ്ടാം ഡോസ് സ്വീകരിച്ചവർ 69510 പേരുമാണ്.

തദ്ദേശസ്വഭരണസ്ഥാപനങ്ങളുടെ സഹകരണത്തോടെ വാർഡ്തലങ്ങളിൽ പ്രാഥമികരോഗ്യകേന്ദ്രങ്ങളുമായി സഹകരിച്ചാണ് ഫോർട്ട്‌നൈറ്റ് നടത്തുന്നത്‌

ഡിസ്ട്രിക്ട് ഡെവലപ്‌മെന്റ് കമ്മിഷണർ അഫ്‌സാന പർവീണിന്റെ നേതൃത്വത്തിൽ ആരോഗ്യവകുപ്പിനൊപ്പം വിവിധ വകുപ്പുകളുടെയും ഏകോപനത്തോടെയാണ് ജില്ലയിൽ വാക്‌സിനേഷൻ ഡ്രൈവ് നടത്തുന്നത്.