കളമശേരി: 45വയസ് പിന്നിട്ട എസ്.സി.എം.എസ് കോളേജ് കാമ്പസിലെ എല്ലാ ജീവനക്കാർക്കും കുടുംബാംഗങ്ങൾക്കും എസ്.സി.എം.എസ് വിദ്യാഭ്യാസ ഗ്രൂപ്പിൻേറയും ഇടപ്പള്ളി കിൻഡർ മൾട്ടിസ്‌പെഷ്യാലിറ്റി ഹോസ്പിറ്റലിന്റേയും സംയുക്താഭിമുഖ്യത്തിൽ കൊവിഡ് പ്രതിരോധ സൗജന്യവാക്സിൻ നൽകി. മഹാമാരിക്കെതിരെയുള്ള പോരാട്ടത്തിൽ മറ്റുള്ള സ്ഥാപനങ്ങൾക്കും മാതൃകയാവുകയാണ് ലക്ഷ്യമെന്ന് വൈസ് ചെയർമാൻ പ്രൊഫ. പ്രമോദ് പി.തേവന്നൂർ പറഞ്ഞു. സർക്കാർ നിശ്ചയിക്കുന്ന പ്രായപരിധിയനുസരിച്ച് വരും ദിവസങ്ങളിലും തുടരും.