വൈപ്പിൻ: എസ്.എൻ.ഡി.പി യോഗം ചെറായി നോർത്ത് ശാഖയുടെ ചെറായി വാരിശേരി മുത്തപ്പൻ ഭദ്രകാളി ക്ഷേത്രത്തിലെ ഉത്സവ വഴിപാട് കൂപ്പൺ ഉദ്ഘാടനം വാരിശേരി സൗമിനിയിൽനിന്ന് വഴിപാട് സ്വീകരിച്ച് ശാഖാ സെക്രട്ടറി കെ.കെ. രത്‌നൻ നിർവഹിച്ചു. മേൽശാന്തി പ്രജിത്ത്, പ്രസിഡന്റ് ബേബി നടേശൻ, ദേവസ്വം സെക്രട്ടറി കെ.എസ്. മുരളി, അമ്മിണി നടേശൻ, റെജി വാരിശേരി, ഗീത രവി എന്നിവർ സംബന്ധിച്ചു.