കൊച്ചി: എൻ.ജി.ഒ അസോസിയേഷന്റേയും സഹോദര സംഘടനകളുടേയും നേതാക്കളുടെ റീയൂണിയൻ ഇന്ന് ഉച്ചയ്ക്ക് രണ്ടിന് എറണാകുളം ജി. ഓഡിറ്റോറിയത്തിൽ നടക്കും. വി.എം. സുധീരൻ മുഖ്യാതിഥിയാകും. നേതാക്കളുടെ പഴയകാല അനുഭവങ്ങൾ പുതുതലമുറയ്ക്ക് പകർന്നുനൽകാനും സംഘടനയുടെ ഭാഗമായിരുന്നവർക്ക് നേരിൽകണ്ട് സൗഹൃദം പുതുക്കാനുമുള്ള അവസരം ഒരുക്കുകയാണ് ലക്ഷ്യ. എൻ.ജി.ഒ അസോസിയേഷൻ സ്ഥാപക നേതാക്കളിൽ ഒരാളായ മുൻ സംസ്ഥാന വൈസ് പ്രസിഡന്റ് പി.എസ്.എ ലത്തീഫിന്റെ ഓർമത്തുരുത്തുകൾ എന്ന പുസ്തകം വി.ഡി. സതീശൻ എം.എൽ.എയ്ക്ക് നൽകി വി.എം. സുധീരൻ പ്രകാശിപ്പിക്കും. വി.കെ.എൻ.പണിക്കർ അദ്ധ്യക്ഷത വഹിക്കും. എം.എൽ.എമാരായ പി.ടി. തോമസ്,ടി.ജെ. വിനോദ്, ഡി.സി.സി പ്രസിഡന്റ് കെ.പി. ഹരിദാസ്, ഡോ. എം.സി. ദിലീപ്കുമാർ,പ്രൊഫ. ഡോ. എം.പി. മത്തായി, ആലുവ മുനിസിപ്പൽ ചെയർമാൻ എം.ഒ. ജോൺ, പി.പി .എൽദോസ്, പി.എൻ. പ്രസന്നകുമാർ, പായിപ്ര ദമനൻ എന്നിവർ പങ്കെടുക്കും.