വൈപ്പിൻ: പള്ളിപ്പുറത്ത് രണ്ടാഴ്ചമുമ്പ് വിവാഹച്ചടങ്ങിൽ പങ്കെടുത്ത 102 പേർക്ക് കൊവിഡ് ബാധിച്ചതിനെത്തുടർന്ന് പ്രതിരോധ നടപടികളുടെ ഭാഗമായി മെഗാക്യാമ്പുകൾ തുടങ്ങുന്നു. ഗ്രാമപഞ്ചായത്തിലെ 45 വയസ് പൂർത്തിയായവർക്കുള്ള വാക്‌സിനേഷൻ ക്യാമ്പുകൾ 12ന് ആരംഭിക്കും 19969 പേർക്കാണ് വാക്‌സിനേഷനെടുക്കേണ്ടത്. 2812 പേർക്ക് എടുത്തുകഴിഞ്ഞു.
12,13 തീയതികളിൽ എസ്.എസ് അരയസ്‌കൂളിൽ 6, 19, 20 വാർഡുകളിലേയും 15,16 തീയതികളിൽ മുനമ്പം ഗവ. ആശുപത്രിയിൽ 15, 21, 22 വാർഡുകളിലേയും 17ന് ചെറായി ചക്കരക്കടവ് സെന്റ് റോസ് പള്ളിഹാളിൽ 9,10 വാർഡുകളിലേയും 19, 20 തീയതികളിൽ മുനമ്പം ശ്രീകൃഷ്ണടെമ്പിൾ ഓഡിറ്റോറിയത്തിൽ 2, 3, 4 വാർഡുകളിലേയും വാക്‌സിനേഷൻ നടക്കും. 21, 28 തീയതികളിൽ മുനമ്പം ഗവ. ആശുപത്രിയിലും 22, 23 തീയതികളിൽ ചെറായി എസ്.എം എൽ.പി സ്‌കൂളിൽ 7, 8, 17 ,18 വാർഡുകളിലേയും 24ന് ചെറായി സാമൂഹ്യ സേവാസംഘം ഓഡിറ്റോറിയത്തിൽ 15,16 വാർഡുകളിലേയും 26 ,27 തീയതികളിൽ ചെറായി വി.വി സഭ എൽ.പി സ്‌കൂളിൽ 11, 12, 13, 14 വാർഡുകളിലേയും 29ന് മുനമ്പം വേളാങ്കണ്ണിമാതാ പാരീഷ്ഹാളിൽ 1, 23 വാർഡുകളിലേയും വാക്‌സിനേഷൻ നടക്കും.
മുൻകൂട്ടി ഓൺലൈനിൽ പേര് രജിസ്റ്റർ ചെയ്യണം. സ്വന്തമായി രജിസ്റ്റർ ചെയ്യാൻ കഴിയാത്തവർക്ക് ആശാ, കുടുംബശ്രീ പ്രവർത്തകരുടെ സേവനം ലഭിക്കുമെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രമണി അജയൻ അറിയിച്ചു. മുഴുവൻ പേർക്കും വാക്‌സിനേഷൻ ലഭിക്കുന്നതിനായി ലാപ്‌ടോപ്പും നെറ്റ് കണക്ഷനുമുള്ള സന്നദ്ധപ്രവർത്തകരുടെ സേവനവും ആരോഗ്യവകുപ്പ് ക്ഷണിച്ചു. കൺട്രോൾറൂം ഫോൺനമ്പർ: 6238305354.