mani
കേരളകോൺഗ്രസ് (എം) നേതൃത്വത്തിൽ ഞാറക്കൽ ചെറുപുഷ്പ അഗതിമന്ദിരത്തിൽ നടന്ന കെ.എം മാണി ചരമവാർഷിക ദിനാചരണം പഞ്ചായത്ത് പ്രസിഡന്റ് ടി.ടി. ഫ്രാൻസിസ് ഉദ്ഘാടനം ചെയ്യുന്നു

വൈപ്പിൻ: കേരള കോൺഗ്രസ് (എം) ചെയർമാനും മുൻമന്ത്രിയുമായിരുന്ന കെ.എം.
മാണിയുടെ രണ്ടാംചരമവാർഷികദിനം കേരള കോൺഗ്രസ് (എം) വൈപ്പിൻ നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഞാറക്കൽ ചെറുപുഷ്പ അഗതിമന്ദിരത്തിലെ അന്തേവാസികളോടോപ്പം ആചരിച്ചു. അനുസ്മരണയോഗം ഞാറക്കൽ പഞ്ചായത്ത് പ്രസിഡന്റ് ടി.ടി. ഫ്രാൻസിസ് ഉദ്ഘാടനം ചെയ്തു. നിയോജകമണ്ഡലംപ്രസിഡന്റ് ടി.എ. ഡേവിസ് അദ്ധ്യക്ഷതവഹിച്ചു. യൂത്ത്ഫ്രണ്ട് ജില്ലാ പ്രസിഡന്റ്‌ ജോസി പി.തോമസ് മുഖ്യപ്രഭാഷണം നടത്തി. ടെൻസൻ ജോർജ്, ഐ.എക്സ്. നിക്‌സൻ, വിൻസന്റ് താനിപ്പിള്ളി, ബിജുപി.ജേക്കബ്, റിജോ മരക്കാശേരി എന്നിവർ സംസാരിച്ചു.