കുറുപ്പംപടി: വഴിയോര കച്ചവടക്കാരെ നിയന്ത്രിക്കണമെന്ന് കേരള ടെക്‌സ്റ്റൈൽസ് ആൻഡ് ഗാർമെന്റസ് ഡീലേഴ്‌സ് വെൽഫെയർ അസോസിയേഷൻ പറഞ്ഞു. പെരുമ്പാവൂർ മേഖല കമ്മിറ്റി രൂപീകരണ സമ്മേളനത്തിൽ പ്രമേയം പാസാക്കി. കൊവിഡ് വ്യാപനത്തിനു ശേഷം ഏറ്റവും കൂടുതൽ മാന്ദ്യം അനുഭവിക്കുന്ന വസ്ത്ര വ്യാപാര മേഖലക്ക് ഭീഷണിയാകുകയാണ് വഴിയോര കച്ചവടം. കൃത്യമായി ജി.എസ്.ടി നൽകി സകലവിധ അനുമതികളോടെ പ്രവർത്തിക്കുന്ന വ്യാപാരികൾക്ക് തിരിച്ചടിയാണ് വിയോര കച്ചവടക്കാരുടെ പ്രവർത്തനമെന്ന് പ്രമേയത്തിൽ പറഞ്ഞു. മില്ലുകളിൽ കെട്ടികിടക്കുന്ന തുണിത്തരങ്ങൾ ഉത്സവ കാലങ്ങളിലും അവധി ദിവസങ്ങളിലും നഗര വീഥികൾ കയ്യടക്കി വില്പ്ന നടത്തി പോകുന്നവർ നിരവധിയാണ്. ഇത് നിയന്ത്രിക്കാൻ നിയമനടപടികൾ സ്വീകരിക്കണമെന്ന് പ്രമേയം ആവശ്യപ്പെട്ടു. മുനിസിപ്പൽ ചെയർമാൻ ടി.എം. സക്കീർ ഹുസൈൻ ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ അഡ്‌ഹോക്ക് കമ്മിറ്റി ചെയർമാൻ മധുസൂദനൻ കർത്ത അദ്ധ്യക്ഷത വഹിച്ചു. ജില്ല പ്രസിഡന്റ് എ.ഐ.വൈ ജോൺസൺ പ്രഭാഷണം നടത്തി. ജില്ല ജനറൽ സെക്രട്ടറി നവാബ് ജാൻ, സ്റ്റേറ്റ് ട്രഷറർ എം.എൻ. ബാബു, ജില്ല ഓർഗനൈസിങ് സെക്രട്ടറി സിയാദ് വിസ്മയ, ജില്ല ട്രഷറർ അരുൺ മോഹൻ എന്നിവർ സംസാരിച്ചു. ഭാരവാഹികളായി കെ.പി. അലിയാർ, സീമാസ് (പ്രസിഡന്റ്), അനിൽ കണ്ണോത്ത്, കെ.എം. മുഹമ്മദ് ഓപ്ഷൻസ്, സൈനുദ്ദീൻ, ഏബിൾ ഔട്ട് ഫീറ്റേഴ്‌സ് (വൈ. പ്രസി), പി.എം. ഷിഹാബ്, ലിനൻ ഹൗസ് (ജനറൽ സെക്രട്ടറി), രാഹുൽ എം. പ്രസാദ്, ബീന ടെക്സ്റ്റയിൽസ് (ട്രഷറർ) തുടങ്ങിയവരെ തിരഞ്ഞെടുത്തു.