കുറുപ്പംപടി: രായമംഗലം ഗ്രാമപഞ്ചായത്തിൽ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി 45 വയസിനു മുകളിലുള്ള ആളുകൾക്കുള്ള സമ്പൂർണ വാക്സിനേഷൻ തിങ്കളാഴ്ച മുതൽ ആരംഭിക്കും.തിങ്കളാഴ്ച കുറുപ്പംപടി കമ്മ്യൂണിറ്റിഹാളിൽ 1,18, 20 വാർഡിലെ ആളുകൾക്കും, ചൊവ്വാഴ്ച 2, 3, 4 വാർഡിലെ ആളുകൾക്കും,വ്യാഴാഴ്ച മിലൺ കൺവൻഷൻ സെന്റർ കീഴില്ലത്ത് വച്ച് 8, 9 ,10 വാർഡിലെ ആളുകൾക്കും, വെള്ളിയാഴ്ച പി.കെ. വി സ്മാരകമന്ദിരം, പുല്ലുവഴിയിൽവച്ച് 12,13,14 വാർഡ് കാർക്കും വാക്സിനേഷൻ നടത്തും.