പറവൂർ: വെളുത്താട്ട് വടക്കൻ ചൊവ്വ ഭഗവതി ക്ഷേത്ര ഉത്സവത്തോടനുബന്ധിച്ച് നാളെ (ഞായർ) വൈകിട്ട് ആറിന് സുഭദ്രാഹരണം കഥകളി അരങ്ങേറും. കളിയരങ്ങും ക്ഷേത്രട്രസ്റ്റും മുദ്ര കഥകളി ഗ്രൂപ്പും സംയുക്തമായാണ് വേദി ഒരുക്കുന്നത്. കലാമണ്ഡലം കൃഷ്ണകുമാർ, സോമൻ, വിപിൻ, ഹരിപ്രിയ നമ്പൂതിരി, ജയപ്രകാശ്, വേങ്ങേരി നാരായണൻ, ബാലസുന്ദർ, വരവൂർ ഹരിദാസ് തുടങ്ങിയവർ പങ്കെടുക്കും. എരൂർ വൈകുണ്ഠശ്വര കഥകളിയോഗമാണ് ചമയം.