പറവൂർ: കർഷകരുടെ വരുമാനം വർദ്ധിപ്പിക്കുന്നതിനുള്ള അഭിപ്രായ രൂപീകരണത്തിനും നിരീക്ഷണങ്ങൾക്കുമായി കേന്ദ്ര സർക്കാരിന് കീഴിലുള്ള നാഷണൽ റെയ്ൻഫെഡ് ഉദ്യോഗസ്ഥർ പള്ളിയാക്കൽ സഹകരണബാങ്ക് സന്ദർശിച്ചു. റെയ്ൻഫെഡ് ഏരിയ അതോറിറ്റി ചീഫ് എക്സിക്യുട്ടീവ് ഓഫീസർ ഡോ. അശോക് ദൽവായിയുടെ നേതൃത്വത്തിലാണ് സംഘമെത്തിയത്. ഏഴിക്കരയിലെ പൊക്കാളിപ്പാടങ്ങളിൽ സംഘം സന്ദർശനം നടത്തി.