tmv
പട്ടികജാതി ക്ഷേമപ്രവർത്തനങ്ങളെ മുൻനിർത്തി മൂക്കന്നൂർ ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡന്റ് ടി.എം. വർഗീസിനെ കെ.പി.എം.എസ് യൂണിയൻ സമ്മേളനത്തിൽ സംസ്ഥാന പ്രസിഡന്റ് എൽ. രമേശൻ ഉപഹാരം നൽകി ആദരിക്കുന്നു

അങ്കമാലി: പട്ടികജാതി ജനവിഭാഗങ്ങളുടെ ക്ഷേമത്തിനായി നൽകിയ സംഭാവനകൾ കണക്കിലെടുത്ത് മൂക്കന്നൂർ പഞ്ചായത്ത് മുൻ പ്രസിഡന്റ് ടി.എം. വർഗീസിനെ കെ.പി.എം.എസ് അങ്കമാലി യൂണിയൻ ആദരിച്ചു. അങ്കമാലി എസ്.എൻ.ഡി.പി ഹാളിൽ നടന്ന യൂണിയൻ സമ്മേളനത്തിൽ സഭ സംസ്ഥാന പ്രസിഡന്റ് എൽ. രമേശൻ ഉപഹാരം സമ്മാനിച്ചു. യൂണിയൻ പ്രസിഡന്റ് എസ്.സുദർശൻ അദ്ധ്യക്ഷത വഹിച്ചു.
ടി.എം. വർഗീസ് അങ്കമാലി ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യ സ്ഥിരംസമിതി ചെയർമാനായിരിക്കെയാണ് ബ്ലോക്ക് പഞ്ചായത്ത് പദ്ധതി വിഹിതം ഉപയോഗിച്ച് പട്ടികജാതി യുവാക്കളെ നൈപുണ്യവത്കരിച്ച് വിദേശജോലിക്കയക്കുന്ന പദ്ധതി നടപ്പിലാക്കിയത്. സംസ്ഥാനത്ത് ആദ്യമായി ബ്ലോക്ക് പഞ്ചായത്ത് നടപ്പിലാക്കിയ ഈ പദ്ധതിയുടെ സാദ്ധ്യതകൾ മനസ്സിലാക്കിയ സംസ്ഥാന സർക്കാർ പദ്ധതി ഏറ്റെടുത്ത് സംസ്ഥാനത്തൊട്ടാകെ നടപ്പിലാക്കിക്കൊണ്ടിരിക്കയാണ്.