കൊച്ചി: കൊവിഡ് വ്യാപനം അതിരൂക്ഷമായ സാഹചര്യത്തിൽ പ്രതിരോധ വാക്‌സിൻ സ്വീകരിച്ച് സ്വയം സുരക്ഷിതരാകുവാൻ മറെെൻഡ്രെെവ് അലയൻസ് റെസിഡൻസിയിലെ ഓഫീസിൽ സംഘടിപ്പിക്കുന്ന ക്യാമ്പിൽ പൊതുജനങ്ങൾക്കും വാക്‌സിൻ ലഭിക്കുമെന്ന് കേരള മർച്ചന്റ്സ് ചേംബർ ഒഫ് കൊമേഴ്സ് അറിയിച്ചു. ഇന്ന് രാവിലെ 10 മുതൽ വൈകിട്ട് 3വരെയാണ് വാക്സിനേഷൻ ലഭിക്കുക. 250 രൂപ ഫീസടച്ച് സൗകര്യം പ്രയോജനപ്പെടുത്താമെന്ന് ചേംബർ പ്രസിഡന്റ് ജി. കാർത്തികേയനും ജനറൽ സെക്രട്ടറി കെ.എം. വിപിനും അറിയിച്ചു.