ആലങ്ങാട്: കൊടുവഴങ്ങ ശ്രീനാരായണ ക്ലബ് സംഘടിപ്പിക്കുന്ന വോളീബാൾ പരിശീലനക്യാമ്പ് നാളെ തുടങ്ങും. എസ്.എൻ എൽ.പി സ്കൂൾ മുൻ ഹെഡ്മിസ്ട്രസ് ഗീത ഉദ്ഘാടനം ചെയ്യും. സംസ്ഥാനത്തെ പ്രമുഖ ടീമുകളെ പങ്കെടുപ്പിച്ച് മേയ് ഏഴുമുതൽ ഒമ്പതുവരെ ഫ്ലഡ്ലൈറ്റ് വോളീബാൾ ടൂർണമെന്റും നടത്തും.