പട്ടിമറ്റം: വടക്കെ മഴുവന്നൂരിൽ ജവാൻ രാജേഷിന്റെ പന്ത്രണ്ടാമത് അനുസ്മരണം നടത്തി. രാജേഷിന്റെ ബലികുടീരത്തിൽ നടന്ന ചടങ്ങിൽ റിട്ട.ബി.എസ്.എഫ് ജവാൻ വിജയമോഹൻ മുഖ്യാതിഥിയായി. എം.ആർ. ജയരാജ്. എം.സി.ചന്ദ്രൻ, എൻ.വി. ബൈജു, അനിൽ തുടങ്ങിയവർ പങ്കെടുത്തു.