കളമശേരി: മറവിരോഗമുള്ളവരെ കണ്ടെത്തുന്നതിനായി കുസാറ്റ് സെന്റർ ഫോർ ന്യൂറോസയൻസും എറണാകുളം ജില്ലാഭരണകൂടവും സംയുക്തമായി നടത്തിവരുന്ന ഉദ്‌ബോധ് പദ്ധതി പ്രകാരമുള്ള ആദ്യ മറവിരോഗ നിർണയക്യാമ്പ് കറുകുറ്റിയിൽ നടക്കും. കറുകുറ്റി ഗ്രാമപഞ്ചായത്തിന്റെ സഹകരണത്തോടെ നടക്കുന്ന മെമ്മറി സ്‌ക്രീനിംഗ് ക്യാമ്പിന് ഇന്ന് രാവിലെ 10 മുതൽ കറുകുറ്റി പഞ്ചായത്ത് ഓഫീസിൽ തുടക്കമാകും. മറവിയുമായി ബന്ധപ്പെട്ട സംശയനിവാരണത്തിന് കറുകുറ്റി പഞ്ചായത്തിലുള്ളവർക്ക് പങ്കെടുക്കാം.