കളമശേരി: ഗവേഷണരംഗത്തെ പ്രതിഭകൾക്കായി സംസ്ഥാന സർക്കാർ ഏർപ്പെടുത്തിയ കൈരളി ഗവേഷണ പുരസ്‌കാരം നേടിയ കുസാറ്റിലെ ഗവേഷകരെ വൈസ് ചാൻസലർ ഡോ. കെ.എൻ. മധുസൂദനന്റെ നേതൃത്വത്തിൽ ആദരിച്ചു. കമ്പ്യൂട്ടർ സയൻസ് വകുപ്പിലെ അസോ. പ്രൊഫസർ ഡോ. മധു എസ്. നായർ, സ്‌കൂൾ ഒഫ് മാനേജ്‌മെന്റ് സ്റ്റഡീസിലെ അസി. പ്രൊഫസർ ഡോ. ദേവി സൗമ്യജ, പോസ്റ്റ് ഡോക്ടറൽ ഗവേഷക വിഭാഗത്തിൽ പുരസ്‌കാരം നേടിയ ഡോ. എം.ജെ. ജബീൻ ഫാത്തിമ . (പോളിമർ സയൻസ് ആൻഡ് റബ്ബർ ടെക്‌നോളജി വകുപ്പ്), ഡോ. അൻഷിദ മായീൻ (സെന്റർ ഫോർ നാനോ മെറ്റീരിയൽസ് ആൻഡ് ഡിവൈസസ്), ഡോ. എസ്. ശ്രീലക്ഷ്മി (സ്‌കൂൾ ഒഫ് ഇൻഡസ്ട്രിയൽ ഫിഷറീസ്) എന്നിവരെയാണ് ആദരിച്ചത്. പ്രോവൈസ് ചാൻസലർ ഡോ. പി.ജി ശങ്കരൻ, രജിസ്ട്രാർ ഡോ. വി. മീര എന്നിവർ സംബന്ധിച്ചു.