ആലങ്ങാട്: കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ആലങ്ങാട് പഞ്ചായത്തിൽ വാക്സിനേഷൻ കാമ്പയിന് തുടക്കമായി. ആലങ്ങാട് സെന്റ് മേരീസ് എൽ.പി സ്കൂളിൽ നടന്ന ചടങ്ങിൽ പ്രസിഡന്റ് പി.എം. മനാഫ്, വൈസ് പ്രസിഡന്റ് ലത പുരുഷൻ, പി.ആർ. ജയകൃഷ്ണൻ, വിൻസന്റ് കാരിക്കശേരി, അംഗങ്ങളായ ശാമിലി കൃഷ്ണൻ, എൽസ ജേക്കബ്, കെ.ആർ. ബിജു, ഡോ.ഫിലോമിന അലോഷ്യസ് , ഹെൽത്ത് ഇൻസ്പെക്ടർ ടി.എ. മുരളീധരൻ, ആശാ, ആരോഗ്യ പ്രവർത്തകർ എന്നിവർ സംബന്ധിച്ചു. 550 ലധികം പേർക്ക് വാക്സിനേഷൻ നൽകി. ഇത്തരം കാമ്പയിനുകൾ വിവിധ ഭാഗങ്ങളിൽ നടത്തുമെന്ന് അധികൃതർ അറിയിച്ചു. അടുത്ത ക്യാമ്പ് മാളീകംപീടിക മദ്രസയിൽ 12ന് നടക്കും.