കളമശേരി: കുസാറ്റിന്റെ കുട്ടനാട് എൻജിനീയറിംഗ് കോളേജ്, കളമശേരിയിലുള്ള സ്‌കൂൾ ഒഫ് എൻജിനീയറിംഗ്, കെ.എം.സ്‌കൂൾ ഒഫ് മറൈൻ എൻജിനിയറിംഗ് എന്നീ കാമ്പസുകളിലെ വിവിധ വകുപ്പുകളിലേക്ക് കരാറടിസ്ഥാനത്തിൽ അസിസ്റ്റന്റ് പ്രൊഫസർ നിയമനം നടത്തുന്നു. കുട്ടനാട് കാമ്പസിൽ സിവിൽ എൻജിനീയറിംഗ് (10), കെ.എം. സ്‌കൂൾ ഒഫ് മറൈൻ എൻജിനിയറിംഗ് (1), കളമശേരി കാമ്പസിലെ സ്‌കൂൾ ഒഫ് എൻജിനീയറിംഗ് (വിവിധ വകുപ്പുകളിലായി 29) എന്നിങ്ങനെയാണ് ഒഴിവുകൾ. ഓൺലൈൻ അപേക്ഷയും യോഗ്യത സംബന്ധിച്ചുള്ള വിവരങ്ങളുംwww.cusat.ac.in അല്ലെങ്കിൽ http//faculty.cusat.ac.in എന്നീ

വെബ്‌സൈറ്റുകളിൽ ലഭ്യമാണ്. അപേക്ഷാ ഫീസ് 700 രൂപ (ജനറൽ), 140 രൂപ (എസ്.സി/എസ്.ടി). ഓൺലൈൻ അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി 2021 മെയ് 10. അപേക്ഷയുടെ ഒപ്പുവച്ച പകർപ്പും ഫീസ്, പ്രായം, യോഗ്യത തുടങ്ങിയവ സംബന്ധിച്ച രേഖകളും 'രജിസ്ട്രാർ, കൊച്ചിൻ യൂണിവേഴ്‌സിറ്റി ഒഫ് സയൻസ് ആൻഡ് ടെക്‌നോളജി, കൊച്ചി 22' എന്ന വിലാസത്തിൽ അയ്യക്കണം.