മലയാറ്റൂർ: തീർത്ഥാടന കേന്ദ്രമായ മലയാറ്റൂർ സെന്റ് തോമസ് പള്ളിയിൽ തിരുനാൾ ദിനമായ ഇന്ന് രാവിലെ 6ന് പാട്ടുകുർബാന, വൈകിട്ട് 5ന് ഫാ. തോമസ് മഴുവഞ്ചേരി, ഫാ.ജോസ് പള്ളാട്ടിൽ എന്നിവരുടെ നേതൃത്വത്തിൽ തിരുനാൾ കുർബാനയും പ്രദക്ഷിണവും ഉണ്ടായിരിക്കും.
പുതുഞായർ ദിനമായ നാളെ രാവിലെ 5.30നും 7നും, 9.30നും വൈകിട്ട് 6നും ആഘോഷമായ കുർബാന. ഫാ. തോമസ് മൈപ്പാൻ, ഫാ. ബിജു പനഞ്ചിക്കൽ, ഫാ. പോൾസൺ പെരേപ്പാടൻ, ഫാ.വർഗീസ് പൊട്ടക്കൽ, ഫാ. ജെസ്‌ലിൻ തെറ്റയിൽ എന്നിവർ നയിയ്ക്കുന്നു. വൈകിട്ട് 5ന് പൊൻപണം എത്തിച്ചേരും.
ഭക്തജനങ്ങൾ കൊവിഡ് മാനദണ്ഡങ്ങൾ കൃത്യമായി പാലിച്ച് തിരുനാൾ കർമ്മങ്ങളിലും മലകയറ്റത്തിലും പങ്കെടുക്കണമെന്ന് റെക്ടർ ഫാ.വർഗീസ് മണവാളൻ, കൈക്കാരന്മാരായ ചാക്കോ, ജോസഫ്, ബിജു എന്നിവർ അഭ്യർത്ഥിച്ചു. പഞ്ചായത്ത്, ആരോഗ്യവകുപ്പ് , പൊലീസ്, വാളണ്ടിയർമാർ എന്നിവരുടെ സേവനം ഉറപ്പാക്കിയിട്ടുണ്ട്.