ആലുവ: 220/110 കെ.വി പള്ളിക്കര - ആലുവ ട്രാൻസ്മിഷൻ ലൈനിൽ 31 മുതൽ 220,000 വോൾട്ട് വൈദ്യുതി കടത്തിവിട്ടിരിക്കുന്നതിനാൽ ചൂർണിക്കര, ആലുവ ഈസ്റ്റ്, ആലുവ വെസ്റ്റ്, കുന്നത്തുനാട്, കിഴക്കമ്പലം എന്നീ വില്ലേജുകളിൽ താമസിക്കുന്നവർ ജാഗ്രതപാലിക്കമെന്ന് കെ.എസ്.ഇ.ബി അധികൃതർ അറിയിച്ചു. എക്‌സ്ട്രാ ഹൈവോൾടേജ് ട്രാൻസ്മിഷൻ ലൈൻ ആയതിനാൽ ചാർജുള്ള വൈദ്യുത ചാലകലൈനുകൾക്ക്‌ സമീപത്തേക്ക്‌ പോകുന്നതും ഈ ടവറുകളുടെ മുകളിൽ കയറുന്നതും അപകടകരമാണെന്ന്‌ കെ.എസ്.ഇ.ബി മുന്നറിയിപ്പ്‌ നൽകി.