കൊച്ചി: തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് നിയോഗിക്കപ്പെട്ട മുഴുവൻ ജീവനക്കാർക്കും സർക്കാർ ചെലവിൽ ആർ.ടി.പി.സി പരിശോധനയ്ക്ക് സൗകര്യം ഒരുക്കണമെന്ന് കേരള പ്രദേശ് സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ (കെ.പി.എസ്.ടി.എ)ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡന്റ് രഞ്ജിത്ത് മാത്യു, സെക്രട്ടറി അജിമോൻ പൗലോസ്, ട്രഷറർ സാബു കുര്യാക്കോസ്, ടി.യു. സാദത്ത്, സി.വി. വിജയൻ, കെ.എ. ഉണ്ണി തുടങ്ങിയവർ സംസാരിച്ചു.