മൂവാറ്റുപുഴ: 2020 ഡിസംബറിൽ കെ.ടെറ്റ് പരീക്ഷ പാസായവർക്ക് കൊവിഡ് മാനദണ്ഡ പ്രകാരം 15മുതൽ 17 വരെ കാറ്റഗറി 1 വെരിഫിക്കേഷനും 19 മുതൽ 24 വരെ കാറ്റഗറി രണ്ട് വെരിഫിക്കേഷനും 26 മുതൽ 29വരെ കാറ്റഗറി മൂന്നി വെരിഫിക്കേഷനും മൂവാറ്റുപുഴ ജില്ല വിദ്യാഭ്യാസ ഓഫീസിൽ വച്ച് നടത്തുന്നതാണ്. എല്ലാ യോഗ്യത സർട്ടിഫിക്കറ്റുകളുടേയും അസലും , പകർപ്പും സഹിതം ഹാജരാകേണ്ടതാണ്. യോഗ്യത മാർക്കിൽ ഇളവ് ലഭിക്കേണ്ടവർ ജാതി സർട്ടിഫിക്കറ്റിന്റെ ഒർജിനൽ പകർപ്പ് സഹിതം ഹാജരാക്കേണ്ടതാണ്. സർട്ടിഫിക്കറ്റുകളുടെ ഒർജിനലും കോപ്പിയും നിർബന്ധമായും കൊണ്ടുവരണമെന്ന് ജില്ല വിദ്യാഭ്യാസ ഓഫീസർ അറിയിച്ചു.