കിഴക്കമ്പലം: കുന്നത്തുനാട് പഞ്ചായത്ത് ഓഫീസിലെത്തി പ്രസിഡന്റിനെ കൈയ്യേറ്റം ചെയ്യാൻ ശ്രമിച്ചതായും, അസഭ്യമായി സംസാരിച്ചതായും പരാതി. ഇന്നലെ ഉച്ചയ്ക്ക് 2 മണിയോടെ പഞ്ചായത്ത് ഓഫീസിലായിരുന്നു സംഭവം. കണ്ടാലറിയാവുന്ന രണ്ടു പേർ ഓഫീസിലേക്ക് ഇരച്ചെത്തി മോശമായ ഭാഷയിൽ സംസാരിച്ചുവെന്ന് പ്രസിഡന്റ് നിതമോൾ പറയുന്നു. 16- ാം വാർഡിലെ കുടിവെള്ള പ്രശ്നവുമായി ബന്ധപ്പെട്ട് സംസാരിക്കാനെത്തിയവരാണ് ഇത്തരത്തിൽ പെരുമാറിയത്. ഇതു സംബന്ധിച്ച് കുന്നത്തുനാട് പൊലീസിൽ പരാതി നൽകി. അതേ സമയം നാലു ദിവസമായി വാർഡിൽ കുടിവെള്ളമില്ലെന്നും ഇന്നലെ ഒരു ടാങ്കർ മാത്രം അയച്ചതിനെ ചൊല്ലി ചോദിക്കുക മാത്രമാണുണ്ടായതെന്ന് പ്രതിഷേധക്കാർ പറയുന്നു. കള്ളക്കേസു നൽകി കുടിവെള്ളം നൽകാതിരിക്കാനുള്ള നീക്കത്തെ ജനകീയ മുന്നേറ്റത്തോടെ നേരിടുമെന്നും ഇവർ അറിയിച്ചു.