kidangoor
വടക്കേ കിടങ്ങൂരിൽ പാടശേഖരംനികത്താൻ മണ്ണ് അടിച്ചിട്ടിരിക്കുന്നു.

അങ്കമാലി: തുറവൂർ പഞ്ചായത്തിൽ പന്ത്രണ്ടാം വാർഡ് വടക്കെ കിടങ്ങൂരിൽ മണ്ണ് മാഫിയ സംഘത്തിന്റെ സഹായത്തോടെ വ്യാപകമായി പാടശേഖരം മണ്ണടിച്ച് നികത്താനൊരുങ്ങുന്നു. മൂന്ന് പൂപ്പ് കൃഷി ചെയ്യുന്ന പാടശേഖരമാണ് നികത്തുന്നത്. പാടശേഖരസമിതിയുടേയും നാട്ടുകാരുടേയും പരാതിയെ തുടർന്ന് കൃഷി ഓഫീസറും വില്ലേജ്ഓഫീസറും സ്ഥലം സന്ദർശിച്ചു. ഉദ്യോഗസ്ഥർക്ക് മുന്നിൽ കൃഷിക്കാർ കൂട്ടമായെത്തി പ്രതിഷേധിച്ചു. നികത്താൻ അടിച്ചിട്ട മണ്ണ് നീക്കംചെയ്യാൻ അധികൃതർ നിർദ്ദേശിച്ചു.