കൊച്ചി: കേരള-ലക്ഷ്വദീപ് മേഖലയുടെ വെൽഫെയർ കമ്മീഷണറായി (സെൻട്രൽ) ഡോ. യൂജിൻ ഗോമസ് ജെ. കണ്ണൂരിൽ ചുമതലയേറ്റു. കൊച്ചിയിലെ സതേൺ നേവൽ കമാൻഡിൽ ഡെപ്യൂട്ടി ലേബർ വെൽഫെയർ കമ്മീഷണറായി (സെൻട്രൽ) പ്രവർത്തിച്ചുവരികയായിരുന്നു. 2011-15ൽ കൊച്ചി മേഖലയിലെ അസിസ്റ്റന്റ് ലേബർ കമ്മീഷണറായിരുന്നു. ബി.പി.സി.എൽ കൊച്ചി റിഫൈനറിയിലെ 14,000 കോടി രൂപയുടെ വിപുലീകരണം വിജയകരമായി പൂർത്തിയാക്കാൻ കേന്ദ്ര തൊഴിൽമന്ത്രി രൂപീകരിച്ച ഇൻഡസ്ട്രിയൽ റിലേഷൻസ് കമ്മിറ്റിയുടെ തലവനായും പ്രവർത്തിച്ചിട്ടുണ്ട്.