കിഴക്കമ്പലം: സെന്റ് വിൻസെന്റ് ഡി പോൾ സൊസൈ​റ്റി പഴങ്ങനാട്, സെന്റ് അഗസ്​റ്റിൻസ് കോൺഫ്രൻസിന്റേയും മലയിടംതുരുത്ത് സാമൂഹിക ആരോഗ്യ കേന്ദ്രത്തിന്റേയും ആഭിമുഖ്യത്തിൽ കിഴക്കമ്പലം പഞ്ചായത്തിലെ 15, 16, 17 വാർഡുകളിലെ 45 വയസിനു മുകളിൽ പ്രായമുള്ളവർക്ക് കൊവിഡ് വാക്‌സിൻ നൽകുന്നു. താല്പര്യമുള്ളവർ ഇന്നും നാളെയുമായി പഴങ്ങനാട് ഒസ്സനാം പാലിയേറ്റീവ് കെയർ സെന്റർ ഓഫീസിൽ രാവിലെ 10 മുതൽ 4 വരെ പേര് രജിസ്​റ്റർ ചെയ്യണം. പേര് രജിസ്​റ്റർ ചെയ്യുവാൻ വരുന്നവർ ആധാർ കാർഡും മൊബൈൽ ഫോണും നിർബന്ധമായും കൊണ്ടുവരേണ്ടതാണ്‌.