chain
കളഞ്ഞുകിട്ടിയ സ്വർണമാല അൻസാരി ഷൈബിക്ക് കൈമാറുന്നു

ആലുവ: കളഞ്ഞുകിട്ടിയ സ്വർണമാല ഉടമയ്ക്ക് തിരിച്ചുനൽകി വ്യാപാരി മാതൃകയായി. ആലുവ ബാങ്ക് കവലയിലെ സിറ്റി ടവറിലെ സ്റ്റൈൽ മെൻസ് ജെന്റ്സ് ബ്യൂട്ടി പാർലർ ഉടമ അൻസാരിയാണ് ഒന്നര പവൻ തൂക്കമുള്ള സ്വർണമാല തിരിച്ചുനൽകിയത്.

ജില്ലാ ആശുപത്രിയിൽ പ്രവർത്തിക്കുന്ന സപ്ലൈകോയുടെ മാവേലി മെഡിക്കൽ ഷോപ്പ് ജീവനക്കാരി ഷൈബിയുടെ മാലയാണ് നഷ്ടപ്പെട്ടത്. വ്യാഴാഴ്ച്ച രാത്രി ഏഴിന് സിറ്റി ടവറിലെ മാവേലി മെഡിക്കൽ ഷോപ്പിൽ വന്നപ്പോൾ മാല ഊരിപ്പോയത് വീട്ടിലെത്തിയപ്പോഴാണ് അറിഞ്ഞത്. വിവരം മെഡിക്കൽ ഷോപ്പ് ജീവനക്കാരെ അറിയിച്ചിരുന്നു. ഇക്കാര്യം അവർ അൻസാരിയടക്കമുള്ളവരോട് പറഞ്ഞിരുന്നു. രാത്രി ഒൻപതുമണിയോടെയാണ് അൻസാരിക്ക് മാല നിലത്തുകിടന്ന് കിട്ടിയത്. തുടർന്ന് അദ്ദേഹം മെഡിക്കൽ ഷോപ്പ് ജീവനക്കാരെ വിവരം അറിയിച്ചു. ഇന്നലെ രാവിലെ ഷൈബിയെ വിളിച്ചുവരുത്തി, മെഡിക്കൽ ഷോപ്പ് ജീവനക്കാരിയും മുൻ നഗരസഭാ കൗൺസിലറുമായ സാജിദയുടെ സാന്നിധ്യത്തിൽ അൻസാരി മാല കൈമാറുകയും ചെയ്തു.