ആലുവ: സംസ്ഥാനത്ത് തുടർഭരണം ലഭിക്കില്ലെന്ന് ബോദ്ധ്യപ്പെട്ടതോടെയാണ് സി.പി.എം വ്യാപകമായി ആക്രമണം അഴിച്ചുവിടുന്നതെന്ന് എൻ.ഡി.എ സംസ്ഥാന നിർവാഹകസമിതി അംഗവും നാഷണലിസ്റ്റ് കേരള കോൺഗ്രസ് സംസ്ഥാന ചെയർമാനുമായ കുരുവിള മാത്യൂസ് ആരോപിച്ചു.

ഈ തിരഞ്ഞെടുപ്പിൽ കഴിഞ്ഞ 10 വർഷക്കാലത്തെ ഭരണം വിലയിരുത്തിയാണ് ജനങ്ങൾ വോട്ട് രേഖപ്പെടുത്തിയത്. എൻ.ഡി.എ കേരളത്തിലെ മൂന്നാമത് ബദൽ രാഷ്ട്രീയശക്തിയായി വളർന്നുവെന്നതാണ് പ്രത്യേകത. സംസ്ഥാനത്ത് ശക്തമായ ത്രികോണ മത്സരം നടന്ന 43 മണ്ഡലങ്ങളിൽ കോൺഗ്രസ്, മാർക്‌സിസ്റ്റ് സഖ്യം നിലവിലുണ്ടായിരുന്നെങ്കിലും എൻ.ഡി.എ ചരിത്രവിജയം നേടുമെന്നും അദ്ദേഹം പറഞ്ഞു.