accident

കൊച്ചി: എറണാകുളം ജില്ലാ കോടതി വളപ്പിലേക്ക് മരം കടപുഴകി വീണ് രണ്ട് പേർക്ക് പരിക്ക്. നാല് കാറുകൾ തകർന്നു. ഇന്നലെ ഉച്ചയ്ക്ക് 1.45 ഓടെയാണ് സംഭവം. മഹാരാജാസ് കോളേജ് വളപ്പിൽ നിന്നിരുന്ന മരം കോടതി വളപ്പിലേക്ക് വീഴുകയായിരുന്നു. കോടതി ബാർ കൗൺസിലിന് സമീപത്ത് പാർക്ക് ചെയ്തിട്ടിരുന്ന കാറുകൾക്കാണ് കേടുപാടുണ്ടായത്. ഇവിടെ സംസാരിച്ച് നിന്നിരുന്നവരുടെ ദേഹത്തേക്ക് ചില്ലകൾ വീണാണ് പരിക്കേറ്രത്. ഇവരെ ഉടൻ എറണാകുളം ജനറൽ ആശുപത്രിയിൽ പ്രവേശിച്ചു. പരിക്ക് സാരമുള്ളതല്ല. എറണാകുളം ക്ലബ് റോഡ്, ഗാന്ധിനഗർ ഫയർസ്റ്റേഷനിൽ എന്നിവിടങ്ങളിൽ നിന്ന് ഓരോ യൂണിറ്രെത്തി മരം മുറിച്ചു നീക്കി. ഗാന്ധിനഗർ സ്റ്റേഷൻ ഓഫീസർ എ. ഉണ്ണികൃഷ്ണൻ, ക്ലബ് റോഡ് സ്റ്റേഷൻ ഓഫീസർ പി.കെ. സുരേഷ് എന്നിവർ നേതൃത്വം നൽകി.